1 രാജാക്കന്മാർ 19:19
1 രാജാക്കന്മാർ 19:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശായെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻതന്നെ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്നു തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു.
1 രാജാക്കന്മാർ 19:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏലിയാ അവിടെനിന്നു പുറപ്പെട്ട് ശാഫാത്തിന്റെ പുത്രനായ എലീശയുടെ അടുക്കൽ എത്തി. അയാൾ പന്ത്രണ്ട് ഏർ കാള പൂട്ടി ഉഴുതുകൊണ്ടിരിക്കുക ആയിരുന്നു. പന്ത്രണ്ടാമത്തെ നിരയിലായിരുന്നു എലീശ. എലീശയുടെ അടുക്കലെത്തിയപ്പോൾ ഏലിയാ തന്റെ മേലങ്കി ഊരി അയാളുടെ മേലിട്ടു.
1 രാജാക്കന്മാർ 19:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ടു ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നെ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്നു തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു.
1 രാജാക്കന്മാർ 19:19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ അവൻ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻ തന്നേ ആയിരുന്നു; ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു.
1 രാജാക്കന്മാർ 19:19 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ, ഏലിയാവ് അവിടെനിന്നു യാത്രയായി; അദ്ദേഹം ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി. പന്ത്രണ്ട് ജോടി കാളകളെ പൂട്ടി നിലം ഉഴുന്നവരോടൊപ്പം എലീശയും ഉഴുതുകൊണ്ടിരിക്കുകയായിരുന്നു. പന്ത്രണ്ടാമത്തെ ജോടിയെ തെളിച്ചിരുന്നത് അദ്ദേഹംതന്നെയായിരുന്നു. ഏലിയാവ് അടുത്തേക്കുചെന്ന് തന്റെ അങ്കി എലീശയുടെമേൽ ഇട്ടു.