1 ദിനവൃത്താന്തം 9:35-39
1 ദിനവൃത്താന്തം 9:35-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും-അവന്റെ ഭാര്യക്കു മയഖാ എന്നു പേർ- അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ, നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും പാർത്തു. മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്ക് എതിരേ പാർത്തു. നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 9:35-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗിബെയോന്റെ പിതാവായ യെയീയേലും പുത്രന്മാരും ഗിബെയോനിൽ പാർത്തു. അയാളുടെ ഭാര്യയാണ് മയഖാ. അയാളുടെ പുത്രന്മാർ: അബ്ദോൻ (ആദ്യപുത്രൻ), സൂർ, കീശ്, ബാൽ, നേർ, നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാ, മിക്ലോത്ത് എന്നിവർ. മിക്ലോത്തിന്റെ പുത്രനാണ് ശിമെയാം. ഇവർ യെരൂശലേമിൽ തങ്ങളുടെ ബന്ധുക്കളുമൊത്തു പാർത്തു. നേരിന്റെ പുത്രനാണ് കീശ്, കീശിന്റെ പുത്രൻ ശൗൽ, ശൗലിന്റെ പുത്രന്മാർ: യോനാഥാൻ, മൽക്കീശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവർ.
1 ദിനവൃത്താന്തം 9:35-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും ഭാര്യ മാഖായും അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ, നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും താമസിച്ചിരുന്നു. മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചിരുന്നു നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗല് യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 9:35-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും‒അവന്റെ ഭാര്യക്കു മയഖാ എന്നു പേർ‒ അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ, നാദാബ്, ഗെദോർ, അഹ്യോ, സെഖര്യാവു, മിക്ലോത്ത് എന്നിവരും പാർത്തു. മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കു എതിരെ പാർത്തു. നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 9:35-39 സമകാലിക മലയാളവിവർത്തനം (MCV)
ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ് ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയാവിന്റെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു. നേർ കീശിന്റെ പിതാവായിരുന്നു. കീശ് ശൗലിന്റെയും, ശൗൽ, യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.