1 ദിനവൃത്താന്തം 6:16-30
1 ദിനവൃത്താന്തം 6:16-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി. ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിത്: ലിബ്നി, ശിമെയി. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവതന്നെ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ; അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി. കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ; അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൗൽ. എല്ക്കാനായുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹീമോത്ത്. എല്ക്കാനായുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്; അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ. ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്. മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ; അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.
1 ദിനവൃത്താന്തം 6:16-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി. ഗേർശോമിന്റെ പുത്രന്മാർ: ലിബ്നി, ശിമെയി. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവരാണ് ലേവ്യഗോത്രത്തിലെ കുലത്തലവന്മാർ. ഗേർശോമിന്റെ സന്തതികൾ തലമുറക്രമത്തിൽ: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്, ഇദ്ദോ, സേരഹ്, യെയഥ്രായി. കെഹാത്തിന്റെ പുത്രന്മാർ തലമുറക്രമത്തിൽ: അമ്മീനാദാബ്, കോരഹ്, അസ്സീർ, എൽക്കാനാ, എബ്യാസാഫ്, അസ്സീർ, തഹത്ത്, ഊരീയേൽ, ഉസ്സീയാ, ശൗൽ. എൽക്കാനായുടെ പുത്രന്മാർ: അമാസായി, അഹീമോത്ത്. അഹീമോത്തിന്റെ സന്തതികൾ തലമുറക്രമത്തിൽ: എൽക്കാനാ, സോഫായി, നഹത്ത്, എലിയാബ്, യെരോഹാം, എൽക്കാനാ. ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, അബീയാ. മെരാരിയുടെ പുത്രന്മാർ തലമുറക്രമത്തിൽ: മഹ്ലി, ലിബ്നി, ശിമെയി, ഉസ്സാ, ശിമെയ, ഹഗ്ഗീയാ, അസായാ.
1 ദിനവൃത്താന്തം 6:16-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി. ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നെ. ഗേർശോമിന്‍റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ; അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി. കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ; അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൗല്‍. എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്. എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്; അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ; ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്. മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ; അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.
1 ദിനവൃത്താന്തം 6:16-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി. ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ; അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി. കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ; അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൗൽ. എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്. എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്; അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ; ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു. മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ; അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.
1 ദിനവൃത്താന്തം 6:16-30 സമകാലിക മലയാളവിവർത്തനം (MCV)
ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി. ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ലിബ്നി, ശിമെയി. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്: ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ, സിമ്മായുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഇദ്ദോ, ഇദ്ദോയുടെ മകൻ സേരഹ്, സേരഹിന്റെ മകൻ യെഥേരായി. കെഹാത്തിന്റെ പിൻഗാമികൾ: കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്, കോരഹിന്റെ മകൻ അസ്സീർ, അസ്സീറിന്റെ മകൻ എൽക്കാനാ, എൽക്കാനായുടെ മകൻ എബ്യാസാഫ്, എബ്യാസാഫിന്റെ മകൻ അസ്സീർ. അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ, ഊരിയേലിന്റെ മകൻ ഉസ്സീയാവ്, ഉസ്സീയാവിന്റെ മകൻ ശാവൂൽ. എൽക്കാനായുടെ പിൻഗാമികൾ: അമാസായി, അഹീമോത്ത്. അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി, സോഫായിയുടെ പുത്രൻ നഹത്ത്, നഹത്തിന്റെ പുത്രൻ എലീയാബ്, എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ മകൻ ശമുവേൽ. ശമുവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്. മെരാരിയുടെ പിൻഗാമികൾ: മെരാരിയുടെ മകൻ മഹ്ലി, മഹ്ലിയുടെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ ശിമെയി, ശിമെയിയുടെ മകൻ ഉസ്സ, ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്, ഹഗ്ഗീയാവിന്റെ മകൻ അസായാവ്.