ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി. ഗേർശോമിന്റെ പുത്രന്മാർ: ലിബ്നി, ശിമെയി. കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. ഇവരാണ് ലേവ്യഗോത്രത്തിലെ കുലത്തലവന്മാർ. ഗേർശോമിന്റെ സന്തതികൾ തലമുറക്രമത്തിൽ: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്, ഇദ്ദോ, സേരഹ്, യെയഥ്രായി. കെഹാത്തിന്റെ പുത്രന്മാർ തലമുറക്രമത്തിൽ: അമ്മീനാദാബ്, കോരഹ്, അസ്സീർ, എൽക്കാനാ, എബ്യാസാഫ്, അസ്സീർ, തഹത്ത്, ഊരീയേൽ, ഉസ്സീയാ, ശൗൽ. എൽക്കാനായുടെ പുത്രന്മാർ: അമാസായി, അഹീമോത്ത്. അഹീമോത്തിന്റെ സന്തതികൾ തലമുറക്രമത്തിൽ: എൽക്കാനാ, സോഫായി, നഹത്ത്, എലിയാബ്, യെരോഹാം, എൽക്കാനാ. ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, അബീയാ. മെരാരിയുടെ പുത്രന്മാർ തലമുറക്രമത്തിൽ: മഹ്ലി, ലിബ്നി, ശിമെയി, ഉസ്സാ, ശിമെയ, ഹഗ്ഗീയാ, അസായാ.