1 ദിനവൃത്താന്തം 4:1-23
1 ദിനവൃത്താന്തം 4:1-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദായുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ. ശോബലിന്റെ മകനായ രെയായാവ് യഹത്തിനെ ജനിപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ. ഏതാമിന്റെ അപ്പനിൽ നിന്നുദ്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ. പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ലഹേമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ. തെക്കോവയുടെ അപ്പനായ അശ്ഹൂരിനു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. നയരാ അവന് അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരായുടെ പുത്രന്മാർ. ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ. കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു. യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ. എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാശിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു. കെനസ്സീന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്. മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രൻ: കെനസ്. യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ. എസ്രായുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു. അവന്റെ ഭാര്യയായ യെഹൂദീയാ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ. നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ. ശീമോന്റെ പുത്രന്മാർ; അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും; യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശൂബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ. ഇവർ നെതായീമിലും ഗെദേരയിലും പാർത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്വാൻ അവിടെ പാർത്തു.
1 ദിനവൃത്താന്തം 4:1-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദായുടെ മറ്റു പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ. ശോബലിന്റെ പുത്രൻ രെയായായുടെ പുത്രനാണ് യഹത്ത്. യഹത്തിന്റെ പുത്രന്മാർ: അഹൂമായി, ലാഹദ്. ഇവരാണ് സോരത്യ കുടുംബങ്ങൾ. ഏതാമിന്റെ സഹോദരന്മാർ: ജെസ്രീൽ, ഇശ്മാ, ഇദ്ബാശ്. ഇവരുടെ സഹോദരിയാണ് ഹസ്സെലൊല്പോനി. ബേത്‍ലഹേമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: ഗെദോരിന്റെ പിതാവായ പെനൂവേൽ, ഹൂശയുടെ പിതാവായ ഏസെർ. തെക്കോവയുടെ പിതാവായ അശ്ഹൂരിനു ഹേലാ, നയരാ എന്നു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. നയരായിൽ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരും ഹേലായിൽ സേരെത്ത്, ഇസോഹർ, എത്നാൻ എന്നിവരും ജനിച്ചു. ആനൂബ്, സോബേബാ എന്നിവരും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ ഗോത്രങ്ങളും കോസിന്റെ സന്തതികളാണ്. യബ്ബേസ്, തന്റെ സഹോദരന്മാരെക്കാൾ ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു. അയാൾ ഇസ്രായേലിന്റെ ദൈവത്തോടു പ്രാർഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്റെകൂടെ ഇരിക്കുകയും അനർഥത്തിൽനിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു. ശൂഹയുടെ സഹോദരൻ കെലൂബിന്റെ പുത്രൻ മെഹീർ; അവന്റെ പുത്രൻ എസ്തോൻ, എസ്തോന്റെ പുത്രന്മാർ: ബേത്ത്-രാഫാ, പാസേഹാ, ഈർനാഹാശിന്റെ പിതാവായ തെഹിന്നാ; ഇവർ രേഖാനിവാസികളാണ്. കെനസിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാ; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രൻ ഒഫ്രാ. സെരായായുടെ പുത്രൻ ഗേ-ഹാരാശീമിന്റെ പിതാവായ യോവാബ്. അവർ കരകൗശലപ്പണിക്കാർ ആയിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രൻ കെനസ്, യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യ, അസരെയേൽ. എസ്രായുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന് ഫറവോന്റെ മകളായ തന്റെ ഭാര്യ ബിഥിയായിൽ മിര്യാം, ശമ്മ, എസ്തെമോവയുടെ പിതാവായ ഇശ്ബഹ് എന്നിവർ ജനിച്ചു. മേരെദിന് യെഹൂദാഗോത്രക്കാരിയായ ഒരു ഭാര്യയും ഉണ്ടായിരുന്നു. ഗെദോരിന്റെ പിതാവായ യേരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സാനോഹായുടെ പിതാവായ യെക്കൂഥീയേൽ എന്നിവർ അവരിൽ ജനിച്ച പുത്രന്മാരായിരുന്നു. നഹമിന്റെ സഹോദരിയെ ഹോദീയാ വിവാഹം കഴിച്ചു. അവരുടെ പുത്രന്മാരാണ് ഗർമ്മ്യനായ കെയീലായുടെ പിതാവ്, മയഖാത്യനായ എസ്തെമോവ എന്നിവർ. ശിമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. ഇശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാർ: ലേഖായുടെ പിതാവായ ഏർ, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങൾ; യോക്കീം, കോസേബനിവാസികൾ, യോവാശ്, മോവാബ് ഭരിക്കുകയും പിന്നീടു ബേത്‍ലഹേമിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത സാരാഫ്. ഈ രേഖകൾ പുരാതനമാണ്. ഇവർ നെതായീമിലും, ഗെദേരായിലും പാർത്തിരുന്ന കുശവന്മാരാണ്. ഇവർ രാജാവിനുവേണ്ടി ജോലി ചെയ്തു.
1 ദിനവൃത്താന്തം 4:1-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യെഹൂദായുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ. ശോബാലിന്‍റെ മകനായ രെയായാവ് യഹത്തിനെ ജനിപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ. ഏതാമിന്‍റെ അപ്പനിൽനിന്ന് ഉത്ഭവിച്ചവർ: യിസ്രയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്ക് ഹസ്സെലൊല്പോനി എന്നു പേർ. പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ലഹേമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ. തെക്കോവയുടെ അപ്പനായ അശ്ഹൂരിന് ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. നയരാ അവന് അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ. ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ. കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു. യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും, നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളാമായിരുന്നു” എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്‍റെ പിതാവ്. എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാശിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു. കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്. മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്. യെഹല്ലെലേലിന്‍റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ. എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. മേരെദിന്‍റെ ഭാര്യ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു. അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു. നഹമിന്‍റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ. ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും; യോക്കീമും കോസേബാ നിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങൾ ആകുന്നു. ഇവർ നെതായീമിലും ഗെദേരയിലും താമസിച്ച കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്‍റെ വേലചെയ്യുവാൻ അവിടെ താമസിച്ചു.
1 ദിനവൃത്താന്തം 4:1-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ. ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ. ഏതാമിന്റെ അപ്പനിൽനിന്നുത്ഭവിച്ചവർ ഇവർ: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേർ. പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്ലേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ. തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. നയരാ അവന്നു അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ. ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ. കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു. യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ അപ്പൻ. എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു. കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്. മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൗശലപ്പണിക്കാർ ആയിരുന്നുവല്ലോ. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്. യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ. എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു. അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ. നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ. ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും; യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ അല്ലോ. ഇവർ നെതായീമിലും ഗെദേരയിലും പാർത്ത കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്വാൻ അവിടെ പാർത്തു.
1 ദിനവൃത്താന്തം 4:1-23 സമകാലിക മലയാളവിവർത്തനം (MCV)
യെഹൂദയുടെ പിൻഗാമികൾ: ഫേരെസ്, ഹെസ്രോൻ, കർമി, ഹൂർ, ശോബാൽ. ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു. ഏതാമിന്റെ പുത്രന്മാർ ഇവരായിരുന്നു: യെസ്രീൽ, യിശ്മാ, യിദ്ബാശ്. അവരുടെ സഹോദരിയായിരുന്നു ഹസ്സെലെല്പോനി. പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു. ബേത്ലഹേമിന്റെ പിതാവും എഫ്രാത്തയുടെ ആദ്യജാതനുമായ ഹൂരിന്റെ പിൻഗാമികൾ ഇവരായിരുന്നു. തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു. അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു. ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ, കോസ്. ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു. യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു. ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു. കെനസ്സിന്റെ പുത്രന്മാർ: ഒത്നിയേൽ, സെരായാവ്. ഒത്നിയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി. മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു. സെരായാവ് യോവാബിന്റെ പിതാവായിരുന്നു, ഗേ-ഹരാശീമിന്റെ പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു. യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരു, ഏലാ, നായം. ഏലയുടെ പുത്രൻ: കെനസ്സ്. യെഹല്ലെലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തിര്യാ, അസരെയേൽ. എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി. ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു. അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി. ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ: ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ, ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ, യിശിയുടെ പിൻഗാമികൾ: സോഹേത്തും ബെൻ-സോഹേത്തും, യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ, കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ). അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു.