1 CHRONICLE 4:1-23

1 CHRONICLE 4:1-23 MALCLBSI

യെഹൂദായുടെ മറ്റു പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ. ശോബലിന്റെ പുത്രൻ രെയായായുടെ പുത്രനാണ് യഹത്ത്. യഹത്തിന്റെ പുത്രന്മാർ: അഹൂമായി, ലാഹദ്. ഇവരാണ് സോരത്യ കുടുംബങ്ങൾ. ഏതാമിന്റെ സഹോദരന്മാർ: ജെസ്രീൽ, ഇശ്മാ, ഇദ്ബാശ്. ഇവരുടെ സഹോദരിയാണ് ഹസ്സെലൊല്പോനി. ബേത്‍ലഹേമിന്റെ പിതാവായ എഫ്രാത്തായുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: ഗെദോരിന്റെ പിതാവായ പെനൂവേൽ, ഹൂശയുടെ പിതാവായ ഏസെർ. തെക്കോവയുടെ പിതാവായ അശ്ഹൂരിനു ഹേലാ, നയരാ എന്നു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. നയരായിൽ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരും ഹേലായിൽ സേരെത്ത്, ഇസോഹർ, എത്നാൻ എന്നിവരും ജനിച്ചു. ആനൂബ്, സോബേബാ എന്നിവരും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ ഗോത്രങ്ങളും കോസിന്റെ സന്തതികളാണ്. യബ്ബേസ്, തന്റെ സഹോദരന്മാരെക്കാൾ ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു. അയാൾ ഇസ്രായേലിന്റെ ദൈവത്തോടു പ്രാർഥിച്ചു: “അവിടുന്ന് എന്നെ അനുഗ്രഹിച്ച് എന്റെ അതിര് വിസ്തൃതമാക്കണമേ. അവിടുത്തെ കരം എന്റെകൂടെ ഇരിക്കുകയും അനർഥത്തിൽനിന്ന് എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ”. അയാളുടെ അപേക്ഷ ദൈവം കേട്ടു. ശൂഹയുടെ സഹോദരൻ കെലൂബിന്റെ പുത്രൻ മെഹീർ; അവന്റെ പുത്രൻ എസ്തോൻ, എസ്തോന്റെ പുത്രന്മാർ: ബേത്ത്-രാഫാ, പാസേഹാ, ഈർനാഹാശിന്റെ പിതാവായ തെഹിന്നാ; ഇവർ രേഖാനിവാസികളാണ്. കെനസിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാ; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി; മെയോനോഥയിയുടെ പുത്രൻ ഒഫ്രാ. സെരായായുടെ പുത്രൻ ഗേ-ഹാരാശീമിന്റെ പിതാവായ യോവാബ്. അവർ കരകൗശലപ്പണിക്കാർ ആയിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രൻ കെനസ്, യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യ, അസരെയേൽ. എസ്രായുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന് ഫറവോന്റെ മകളായ തന്റെ ഭാര്യ ബിഥിയായിൽ മിര്യാം, ശമ്മ, എസ്തെമോവയുടെ പിതാവായ ഇശ്ബഹ് എന്നിവർ ജനിച്ചു. മേരെദിന് യെഹൂദാഗോത്രക്കാരിയായ ഒരു ഭാര്യയും ഉണ്ടായിരുന്നു. ഗെദോരിന്റെ പിതാവായ യേരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സാനോഹായുടെ പിതാവായ യെക്കൂഥീയേൽ എന്നിവർ അവരിൽ ജനിച്ച പുത്രന്മാരായിരുന്നു. നഹമിന്റെ സഹോദരിയെ ഹോദീയാ വിവാഹം കഴിച്ചു. അവരുടെ പുത്രന്മാരാണ് ഗർമ്മ്യനായ കെയീലായുടെ പിതാവ്, മയഖാത്യനായ എസ്തെമോവ എന്നിവർ. ശിമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. ഇശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്. യെഹൂദായുടെ മകനായ ശേലായുടെ പുത്രന്മാർ: ലേഖായുടെ പിതാവായ ഏർ, മാരേശായുടെ പിതാവായ ലാദാ, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ ഗോത്രങ്ങൾ; യോക്കീം, കോസേബനിവാസികൾ, യോവാശ്, മോവാബ് ഭരിക്കുകയും പിന്നീടു ബേത്‍ലഹേമിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത സാരാഫ്. ഈ രേഖകൾ പുരാതനമാണ്. ഇവർ നെതായീമിലും, ഗെദേരായിലും പാർത്തിരുന്ന കുശവന്മാരാണ്. ഇവർ രാജാവിനുവേണ്ടി ജോലി ചെയ്തു.

1 CHRONICLE 4 വായിക്കുക