1 ദിനവൃത്താന്തം 20:1
1 ദിനവൃത്താന്തം 20:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിറ്റേയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്ന കാലത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കിയിട്ടു ചെന്നു രബ്ബായെ വളഞ്ഞു. ദാവീദോ യെരൂശലേമിൽത്തന്നെ താമസിച്ചിരുന്നു. യോവാബ് രബ്ബായെ പിടിച്ചു നശിപ്പിച്ചു.
1 ദിനവൃത്താന്തം 20:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള അടുത്ത വസന്തകാലത്ത്, യോവാബ് സൈന്യത്തോടുകൂടി പുറപ്പെട്ട് അമ്മോന്യരുടെ രാജ്യം ആക്രമിക്കുകയും രബ്ബാനഗരം വളയുകയും ചെയ്തു. ദാവീദ് യെരൂശലേമിൽതന്നെ പാർത്തു. യോവാബ് രബ്ബാ ആക്രമിച്ചു നശിപ്പിച്ചു.
1 ദിനവൃത്താന്തം 20:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അടുത്ത വർഷം രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ നശിപ്പിച്ചു. അതിനുശേഷം രബ്ബായെ വളഞ്ഞു. ദാവീദ് യെരൂശലേമിൽ താമസിച്ചു. യോവാബ് രബ്ബായെ ആക്രമിച്ച് നശിപ്പിച്ചു.
1 ദിനവൃത്താന്തം 20:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.
1 ദിനവൃത്താന്തം 20:1 സമകാലിക മലയാളവിവർത്തനം (MCV)
അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, യോവാബ് സൈന്യത്തെ നയിച്ചുചെന്ന് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ചു തകർത്തുകളഞ്ഞു.