സങ്കീർത്തനങ്ങൾ 67
67
സങ്കീർത്തനം 67
ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ,
തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ— സേലാ.
2അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ,
അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും.
3ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
4രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ,
കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും
ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. സേലാ.
5ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ;
സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
6അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു;
ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.
7അതേ, ദൈവം നമ്മെ അനുഗ്രഹിക്കും,
അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.
സംഗീതസംവിധായകന്.#67:7 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 67: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.