സങ്കീർത്തനങ്ങൾ 129

129
സങ്കീർത്തനം 129
ആരോഹണഗീതം.
1“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,”
ഇസ്രായേല്യർ പറയട്ടെ;
2“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,
എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.
3ഉഴവുകാർ എന്റെ പുറം ഉഴുത്
ഉഴവുചാലുകൾ നീളമുള്ളതാക്കി.
4എന്നാൽ യഹോവ നീതിമാൻ ആകുന്നു;
അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”
5സീയോനെ വെറുക്കുന്ന ഏവരും
ലജ്ജിച്ചു പിന്തിരിയട്ടെ.
6വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന,
പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;
7അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ
കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.
8“യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ;
ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,”
എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 129: MCV

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക