യോശുവ 15:20-63

യോശുവ 15:20-63 MCV

യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്: യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു: കബ്സെയേൽ, ഏദെർ, യാഗൂർ, കീനാ, ദിമോനാ, അദാദാ, കേദേശ്, ഹാസോർ, ഇത്നാൻ; സീഫ്, തേലെം, ബെയാലോത്ത്, ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ; അമാം, ശേമ, മോലാദാ ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ, ബാലാ, ഇയ്യീം, ഏസെം; എൽതോലദ്, കെസീൽ, ഹോർമാ, സിക്ലാഗ്, മദ്മന്ന, സൻസന്ന; ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ. പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ: എസ്തായോൽ, സോരാ, അശ്നാ; സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക, ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പാ, യൊക്തെയേൽ, ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലഹ്മാസ്, കിത്ലീശ്; ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; ലിബ്നാ, ഏഥെർ, ആശാൻ; യിഫ്താഹ്, അശ്നാ, നെസീബ്; കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും; എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും, അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മലനാട്ടിൽ: ശമീർ, യത്ഥീർ, സോഖോ; ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; അരാബ്, രൂമാ, എശാൻ, യാനീം, ബേത്-തപ്പൂഹാ, അഫേക്കാ, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; മാവോൻ, കർമേൽ, സീഫ്, യുത്ത; യെസ്രീൽ, യോക്ദെയാം, സനോഹ, കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും; കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും. മരുഭൂമിയിൽ: ബേത്-അരാബ, മിദ്ദീൻ, സെഖാഖാ: നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും. ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.