ഹോശേയ 11:1-4

ഹോശേയ 11:1-4 MCV

“ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി. എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും അവർ എന്നെ വിട്ടകന്നുപോയി. അവർ ബാലിനു ബലിയർപ്പിച്ചു വിഗ്രഹങ്ങൾക്കു ധൂപംകാട്ടി. എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്, ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു; എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന് അവർ മനസ്സിലാക്കിയില്ല. ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി; ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി, ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്, അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.