യെഹൂദാഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ, കീന, ദിമോന, അദാദ, കേദെശ്, ഹാസോർ, യിത്നാൻ, സീഫ്, തേലെം, ബയാലോത്ത്, ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്-ഹെസ്രോൻ, അമാം, ശെമ, മോലാദ, ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്, ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ, ബാല, ഇയ്യീം, ഏസെം, എൽതോലദ്, കെസീൽ, ഹോർമ്മ, സിക്ലാഗ്, മദ്മന്ന, സൻസന്ന, ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന, സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം, യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക, ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും; സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്, ദിലാൻ, മിസ്പെ, യൊക്തെയേൽ, ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ, കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്, ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും; ലിബ്ന, ഏഥെർ, ആശാൻ, യിപ്താഹ്, അശ്ന, നെസീബ്, കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും; എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; എക്രോൻ മുതൽ സമുദ്രംവരെ അസ്തോദിന്നു സമീപത്തുള്ളവ ഒക്കെയും അവയുടെ ഗ്രാമങ്ങളും; അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന്നു നെടുകെ അതിരായിരുന്നു.
മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും; അരാബ്, ദൂമ, എശാൻ, യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
മാവോൻ, കർമ്മേൽ, സീഫ്, യൂത, യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ, കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും; കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും; മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ, നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കൾക്കു നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തുവരുന്നു.