സെഖ. 2
2
അളവുനൂൽ പിടിച്ച ഒരു പുരുഷന്
1ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനെ കണ്ടു. 2“നീ എവിടേക്ക് പോകുന്നു?” എന്നു ഞാൻ ചോദിച്ചതിന്
അവൻ: “ഞാൻ യെരൂശലേമിനെ അളന്ന് അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു” എന്ന് എന്നോട് പറഞ്ഞു.
3എന്നാൽ എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തു വന്നു; അവനെ എതിരേല്ക്കുവാൻ മറ്റൊരു ദൂതനും പുറത്തു വന്നു അവനോട് പറഞ്ഞത്: 4“നീ വേഗം ചെന്നു ഈ യൗവനക്കാരനോടു സംസാരിച്ച്: ‘യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വം നിമിത്തം മതിലില്ലാതെ തുറന്നുകിടക്കും’ എന്നു പറയുക. 5‘എന്നാൽ ഞാൻ അതിന് ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും’” എന്ന് യഹോവയുടെ അരുളപ്പാട്.
6“ഹേ, ഹേ, വടക്കേ ദേശം വിട്ടോടുവിൻ!” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ” എന്നു യഹോവയുടെ അരുളപ്പാട്.
7“ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോകുക.” 8സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജനതകളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന് എന്റെ കണ്മണിയെ തൊടുന്നു#2:8 നിങ്ങളെ തൊടുന്നവന് എന്റെ കണ്മണിയെ തൊടുന്നു നിങ്ങളെ തൊടുന്നവന് അവന്റെ കണ്മണിയെ തൊടുന്നു 9ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ അവരുടെ ദാസന്മാർക്ക് കവർച്ചയായ്തീരും. സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും.
10“സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്. 11“ആ നാളിൽ പല ജനതകളും യഹോവയോടു ചേർന്ന് എനിക്ക് ജനമായിത്തീരും; ഞാൻ നിന്റെ മദ്ധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയുകയും ചെയ്യും. 12യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും. 13സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിക്കുവിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.