സങ്കീ. 99
99
ബലവാനായ രാജാവ്
1യഹോവ വാഴുന്നു; ജനതകൾ വിറയ്ക്കട്ടെ;
അവിടുന്ന് കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2യഹോവ സീയോനിൽ വലിയവനും
സകലജനതകൾക്കും മീതെ ഉന്നതനും ആകുന്നു.
3“ദൈവം പരിശുദ്ധൻ” എന്നിങ്ങനെ
അവർ അങ്ങേയുടെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു #99:4 ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു യാഹോവയാകുന്ന രാജാവ് ബലവാനും ന്യായത്തെ ഇഷ്ടപ്പെടുന്നുവനുമാകുന്നു
അങ്ങ് നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു;
അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവിടുത്തെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ;
അവിടുന്ന് പരിശുദ്ധൻ ആകുന്നു.
6മോശെയും അഹരോനും കർത്താവിന്റെ പുരോഹിതന്മാരായിരുന്നു,
കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു.
ഇവർ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് അവർക്ക് ഉത്തരമരുളി.
7മേഘസ്തംഭത്തിൽ നിന്ന് അവിടുന്ന് അവരോട് സംസാരിച്ചു;
അവർ ദൈവത്തിന്റെ സാക്ഷ്യങ്ങളും അവിടുന്ന് കൊടുത്ത ചട്ടവും പ്രമാണിച്ചു.
8ഞങ്ങളുടെ ദൈവമായ യഹോവേ, അവിടുന്ന് അവർക്കുത്തരമരുളി;
അങ്ങ് അവരോട് ക്ഷമ കാണിക്കുന്ന ദൈവം എങ്കിലും
അവരുടെ പ്രവൃത്തികൾക്ക് തക്കവണ്ണം ന്യായം വിധിക്കുന്നവനും ആയിരുന്നു.
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവിടുത്തെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ;
നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 99: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.