സങ്കീ. 92

92
നീതിമാന്‍റെ സന്തോഷം
ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.
1യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും
അത്യുന്നതനായ യഹോവേ, അങ്ങേയുടെ നാമത്തെ കീർത്തിക്കുന്നതും
2പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും
ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും
3രാവിലെ അങ്ങേയുടെ ദയയും
രാത്രിയിൽ അങ്ങേയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.
4യഹോവേ, അങ്ങേയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു;
ഞാൻ അങ്ങേയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.
5യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു!
അങ്ങേയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
6ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല;
മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല.
7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും
നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും
എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.
8യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു.
9യഹോവേ, ഇതാ, അങ്ങേയുടെ ശത്രുക്കൾ,
ഇതാ, അങ്ങേയുടെ ശത്രുക്കൾ നശിച്ചുപോകുന്നു;
നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10എങ്കിലും എന്‍റെ ശക്തി#92:10 ശക്തി കൊമ്പ് അങ്ങ് കാട്ടുപോത്തിന്‍റെ ശക്തിക്ക് തുല്യം#92:10 ശക്തിക്ക് തുല്യം കൊമ്പ് പോലെ ഉയർത്തുന്നു;
അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു#92:10 അവിടുന്ന് എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളുടെ പതനം കണ്ടു;
എന്‍റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു.
12നീതിമാൻമാർ പനപോലെ തഴയ്ക്കും;
ലെബാനോനിലെ ദേവദാരുപോലെ വളരും.
13യഹോവ തന്‍റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ
നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.
14വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;
അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
15യഹോവ നേരുള്ളവൻ, കർത്താവ് എന്‍റെ പാറ,
ദൈവത്തിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന് തന്നെ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 92: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക