എങ്കിലും അങ്ങ് ഉപേക്ഷിച്ച് തള്ളിക്കളയുകയും അങ്ങേയുടെ അഭിഷിക്തനോട് കോപിക്കുകയും ചെയ്തു. അങ്ങേയുടെ ദാസനോടുള്ള നിയമത്തെ അങ്ങ് തള്ളിക്കളഞ്ഞു; അവന്‍റെ കിരീടത്തെ അങ്ങ് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു. അങ്ങ് അവന്‍റെ വേലി എല്ലാം പൊളിച്ചു; അവന്‍റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്‍റെ അയല്ക്കാർക്ക് അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. അങ്ങ് അവന്‍റെ വൈരികളുടെ വലംകൈ ഉയർത്തി; അവന്‍റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു. അവന്‍റെ വാളിന്‍റെ വായ്ത്തല അങ്ങ് മടക്കി; യുദ്ധത്തിൽ അവനെ നില്‍ക്കുമാറാക്കിയതുമില്ല. അവന്‍റെ തേജസ്സ് അങ്ങ് ഇല്ലാതെയാക്കി; അവന്‍റെ സിംഹാസനം നിലത്ത് തള്ളിയിട്ടു. അവന്‍റെ യൗവനത്തെ അങ്ങ് ചുരുക്കി; അങ്ങ് അവനെ ലജ്ജകൊണ്ട് മൂടിയിരിക്കുന്നു. സേലാ. യഹോവേ, അങ്ങ് നിത്യം മറഞ്ഞുകളയുന്നതും അങ്ങേയുടെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? എന്‍റെ ആയുസ്സ് എത്രചുരുക്കം എന്നു ഓർക്കേണമേ; എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? ജീവിച്ചിരുന്ന് മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആര്‍? തന്‍റെ പ്രാണനെ പാതാളത്തിന്‍റെ കയ്യിൽനിന്ന് വിടുവിക്കുന്നവനും ആരാണ്? സേലാ. കർത്താവേ, അങ്ങേയുടെ വിശ്വസ്തതയിൽ അവിടുന്ന് ദാവീദിനോട് സത്യംചെയ്ത അങ്ങേയുടെ പുരാതനകൃപകൾ എവിടെ? കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്‍റെ മാർവ്വിടത്തിൽ ഞാൻ സകല ജനതയുടെയും നിന്ദ വഹിക്കുന്നതു തന്നെ. യഹോവേ, അങ്ങേയുടെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ; അവർ അങ്ങേയുടെ അഭിഷിക്തന്‍റെ കാലടികളെ നിന്ദിക്കുന്നു. യഹോവ എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
സങ്കീ. 89 വായിക്കുക
കേൾക്കുക സങ്കീ. 89
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 89:38-52
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ