സങ്കീ. 89:1-8

സങ്കീ. 89:1-8 IRVMAL

യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്‍റെ വായ്കൊണ്ട് അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. “ദയ എന്നേക്കും ഉറച്ചുനില്ക്കും” എന്നു ഞാൻ പറയുന്നു; അങ്ങേയുടെ വിശ്വസ്തതയെ അങ്ങ് സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു. എന്‍റെ വൃതനോട് ഞാൻ ഒരു നിയമവും എന്‍റെ ദാസനായ ദാവീദിനോട് സത്യവും ചെയ്തിരിക്കുന്നു. “നിന്‍റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്‍റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” സേലാ. യഹോവേ, സ്വർഗ്ഗം അങ്ങേയുടെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കും. സ്വർഗ്ഗത്തിൽ യഹോവയോട് സദൃശനായവൻ ആര്‍? ദേവപുത്രന്മാരിൽ യഹോവയ്ക്ക് തുല്യനായവൻ ആർ? ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയപ്പെടേണ്ടവനും അവിടുത്തെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടുവാൻ യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെ പോലെ ബലവാൻ ആരാണുള്ളത്? യഹോവേ, അങ്ങേയുടെ വിശ്വസ്തത അങ്ങയെ ചുറ്റിയിരിക്കുന്നു.