സങ്കീ. 82
82
നീതിക്ക് വേണ്ടിയുള്ള ഒരു അപേക്ഷ
സംഗീതപ്രമാണിക്ക്; ആസാഫിന്‍റെ ഒരു സങ്കീർത്തനം.
1ദൈവം ദേവസഭയിൽ നില്ക്കുന്നു;
അവിടുന്ന് ദൈവങ്ങള്‍ എന്നു വിളിക്കുന്നവരുടെ#82:1 ദൈവങ്ങള്‍ എന്നു വിളിക്കുന്നവരുടെ ദൂതന്മാര്‍ അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ ദൈവത്തെ ആരാധിക്കുന്നവര്‍ ഇടയിൽ ന്യായം വിധിക്കുന്നു.
2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും
ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.
3എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ;
പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.
4എളിയവനെയും ദരിദ്രനെയും രക്ഷിക്കുവിൻ;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുവിൻ.
5അവർക്ക് അറിവും ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;
ഭൂമിയുടെ അടിസ്ഥാനങ്ങൾ എല്ലാം ഇളകിയിരിക്കുന്നു.
6“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും
“നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
7എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
പ്രഭുക്കന്മാരിൽ ഒരുവനെപ്പോലെ ഹതരാകും.
8ദൈവമേ, എഴുന്നേറ്റ് ഭൂമിയെ വിധിക്കേണമേ;
അങ്ങ് സകല ജനതതികളെയും അവകാശമാക്കികൊള്ളുമല്ലോ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 82: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.