സങ്കീ. 70

70
സഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീർത്തനം.
1ദൈവമേ, എന്നെ വിടുവിക്കുവാൻ,
യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.
2എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;
എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
3“നന്നായി നന്നായി” എന്നു പറയുന്നവർ
അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
4അങ്ങയെ അന്വേഷിക്കുന്ന സകലരും
അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;
അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ:
“ദൈവം മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ.
5ഞാൻ എളിയവനും ദരിദ്രനും ആകുന്നു;
ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ;
അങ്ങ് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
യഹോവേ, താമസിക്കരുതേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 70: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക