സങ്കീ. 67

67
വിളവെടുപ്പിനു ശേഷമുള്ള സ്തോത്രഗാനം
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം നമ്മളോട് കൃപ ചെയ്തു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ;
കർത്താവ് തന്‍റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
2അങ്ങേയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും
അറിയേണ്ടതിന് തന്നെ.
3ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും;
സകലജനതകളും അങ്ങയെ സ്തുതിക്കും.
4ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും;
അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച്
ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.
5ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും;
സകലജനതകളും അങ്ങയെ സ്തുതിക്കും.
6ഭൂമി അതിന്‍റെ അനുഭവം തന്നിരിക്കുന്നു;
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.
7ദൈവം നമ്മെ അനുഗ്രഹിക്കും;
ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 67: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക