സങ്കീ. 51:1-4

സങ്കീ. 51:1-4 IRVMAL

ദൈവമേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നോട് കൃപയുണ്ടാകേണമേ; അങ്ങേയുടെ ബഹുവിധമായ കാരുണ്യപ്രകാരം എന്‍റെ ലംഘനങ്ങൾ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്‍റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു; അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.