സങ്കീ. 38
38
പീഡിതന്‍റെ പ്രാർത്ഥന
ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീർത്തനം.
1യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ.
ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ.
2അങ്ങേയുടെ അസ്ത്രങ്ങൾ എന്‍റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു;
അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരിക്കുന്നു.
3അങ്ങേയുടെ നീരസം മൂലം എന്‍റെ ദേഹത്തിന് സൗഖ്യമില്ല;
എന്‍റെ പാപംനിമിത്തം എന്‍റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
4എന്‍റെ അകൃത്യങ്ങൾ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു;
ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.
5എന്‍റെ ഭോഷത്തം ഹേതുവായി
എന്‍റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു.
6ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു;
ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.
7എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു;
എന്‍റെ ദേഹത്തിന് സൗഖ്യമില്ല.
8ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു;
എന്‍റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
9കർത്താവേ, എന്‍റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു.
എന്‍റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല.
10എന്‍റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു;
എന്‍റെ കണ്ണിന്‍റെ വെളിച്ചവും ഇല്ലാതെയായി.
11എന്‍റെ സ്നേഹിതന്മാരും സഖാക്കളും എന്‍റെ ബാധ കണ്ടു അകന്ന് നില്ക്കുന്നു;
എന്‍റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
12എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു;
എനിക്ക് അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു;
അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു.
13എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;
വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും
വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു.
15യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു;
എന്‍റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും.
16“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്നു ഞാൻ പറഞ്ഞു;
എന്‍റെ കാൽ വഴുതുമ്പോൾ അവർ എന്‍റെ നേരെ വമ്പ് പറയുമല്ലോ.
17ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു;
എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.
18ഞാൻ എന്‍റെ അകൃത്യം ഏറ്റുപറയുന്നു;
എന്‍റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.
19എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,
എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.
20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി
നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.
21യഹോവേ, എന്നെ കൈ വിടരുതേ;
എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.
22എന്‍റെ രക്ഷയാകുന്ന കർത്താവേ,
എന്‍റെ സഹായത്തിനായി വേഗം വരേണമേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 38: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.