സങ്കീ. 148

148
യഹോവയെ സ്തുതിക്കുവിൻ
1യഹോവയെ സ്തുതിക്കുവിൻ;
സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ;
ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ.
2ദൈവത്തിന്‍റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ;
ദൈവത്തിന്‍റെ സർവ്വസൈന്യവുമേ, അവിടുത്തെ സ്തുതിക്കുവിൻ;
3സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ;
പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവിടുത്തെ സ്തുതിക്കുവിൻ.
4സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും
ആയുള്ളവയേ, അവിടുത്തെ സ്തുതിക്കുവിൻ.
5ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ
അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;
ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.
7തിമിംഗലങ്ങളും എല്ലാ ആഴികളുമേ,
ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.
8തീയും #148:8 തീയും മിന്നലുംകല്മഴയും ഹിമവും, കാർമേഘവും
ദൈവത്തിന്‍റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും, അവിടുത്തെ സ്തുതിക്കട്ടെ.
9പർവ്വതങ്ങളും എല്ലാ കുന്നുകളും,
ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
10മൃഗങ്ങളും സകല കന്നുകാലികളും,
ഇഴജന്തുക്കളും പറവജാതികളും, അവിടുത്തെ സ്തുതിക്കട്ടെ.
11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,
ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
12യുവാക്കളും യുവതികളും,
വൃദ്ധന്മാരും ബാലന്മാരും, യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
ദൈവത്തിന്‍റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്.
കർത്താവിന്‍റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.
14തന്നോട് അടുത്തിരിക്കുന്ന ജനമായി
യിസ്രായേൽ മക്കളായ തന്‍റെ സകലഭക്തന്മാർക്കും പുകഴ്ചയായി
ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.
യഹോവയെ സ്തുതിക്കുവിൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 148: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക