മത്താ. 21:2-4

മത്താ. 21:2-4 IRVMAL

നിങ്ങൾക്ക് അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; ഉടനെ അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്‍റെ കുട്ടിയെയും നിങ്ങൾ കാണും; അവയെ അഴിച്ച് എന്‍റെ അടുത്തു കൊണ്ടുവരുവിൻ. നിങ്ങളോടു ആരെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ നിങ്ങളുടെ കൂടെ അയയ്ക്കും എന്നു പറഞ്ഞു. “സീയോൻ പുത്രിയോട്: ഇതാ, നിന്‍റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിൻ്റെ കുട്ടിയുടെ പുറത്തും കയറി നിന്‍റെ അടുക്കൽ വരുന്നു എന്നു പറവിൻ”