ഇയ്യോ. 18
18
ശൂഹ്യനായ ബിൽദാദ്
1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:
2“നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?
ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്കു സംസാരിക്കാം.
3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും
ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?
4കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,
നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?
പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?
5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;
അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.
6അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
അവന്റെ ദീപം കെട്ടുപോകും.
7അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;
അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും;
അവൻ ചതിക്കുഴിക്കുമീതെ നടക്കും.
9കെണി അവന്റെ കുതികാലിന് പിടിക്കും#18:9 കെണി അവന്റെ കുതികാലിന് പിടിക്കും കുതികാലിന് പിടിക്കുന്നവന് അവരെ തോല്‍പ്പിക്കും;
അവൻ കുടുക്കിൽ അകപ്പെടും.
10അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;
അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.
11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.
12അവന്റെ അനർത്ഥം വിശന്നിരിക്കുന്നു;
വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.
13അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;
ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.
15അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും;
മീതെ അവന്റെ കൊമ്പ് വാടിപ്പോകും.
17അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.
18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;
ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.
19സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും;
അവന്റെ പാർപ്പിടം അന്യം നിന്നുപോകും.
20അവന്റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്റെ ദിവസം കണ്ടു വിസ്മയിക്കും;
അവന്റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും.
21നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.
ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെതന്നെ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 18: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.