യിരെ. 47

47
ഫെലിസ്ത്യരെക്കുറിച്ചുള്ള സന്ദേശം
1ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.
2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും;
അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും
പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും;
അപ്പോൾ മനുഷ്യർ നിലവിളിക്കും;
ദേശനിവാസികൾ സകലരും വിലപിക്കും.
3അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും
അവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം
ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും
സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന
സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള
ദിവസം വരുന്നതുകൊണ്ടു തന്നെ;
കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള
ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.
5ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു;
അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി;
എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?
6“അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും?
നിന്‍റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക.
7അസ്കലോനും സമുദ്രതീരത്തിനും വിരോധമായി
യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ,
അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും?
അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെ. 47: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക