സങ്കീർത്തനങ്ങൾ 76

76
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം യെഹൂദായിൽ പ്രസിദ്ധനാകുന്നു;
അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2അവന്റെ കൂടാരം ശാലേമിലും
അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3അവിടെവച്ച് അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും
പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു. സേലാ.
4ശാശ്വതപർവതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5ധൈര്യശാലികളെ കൊള്ളയിട്ട് അവർ നിദ്രപ്രാപിച്ചു;
പരാക്രമശാലികൾക്ക് ആർക്കും കൈക്കരുത്തില്ലാതെപോയി.
6യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ
തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7നീ ഭയങ്കരനാകുന്നു;
നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാവുന്നവൻ ആർ?
8സ്വർഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു;
ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ
9ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ
ഭൂമി ഭയപ്പെട്ട് അമർന്നിരുന്നു. സേലാ.
10മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം;
ക്രോധശിഷ്ടത്തെ നീ അരയ്ക്കു കെട്ടിക്കൊള്ളും.
11നിങ്ങളുടെ ദൈവമായ യഹോവയ്ക്ക്
നേരുകയും നിവർത്തിക്കയും ചെയ്‍വിൻ;
അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവനു കാഴ്ച കൊണ്ടുവരട്ടെ.
12അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;
ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 76: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക