സങ്കീർത്തനങ്ങൾ 68:32-35

സങ്കീർത്തനങ്ങൾ 68:32-35 MALOVBSI

ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിൻ; കർത്താവിനു കീർത്തനം ചെയ്‍വിൻ. സേലാ. പുരാതന സ്വർഗാധിസ്വർഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയൊരു ശബ്ദത്തെ കേൾപ്പിക്കുന്നു. ദൈവത്തിനു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു. ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.