സങ്കീർത്തനങ്ങൾ 116

116
1യഹോവ എന്റെ പ്രാർഥനയും യാചനകളും കേട്ടതുകൊണ്ട്
ഞാൻ അവനെ സ്നേഹിക്കുന്നു.
2അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട്
ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും.
3മരണപാശങ്ങൾ എന്നെ ചുറ്റി,
പാതാളവേദനകൾ എന്നെ പിടിച്ചു;
ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.
4അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ
എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5യഹോവ കൃപയും നീതിയും ഉള്ളവൻ;
നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.
6യഹോവ അല്പബുദ്ധികളെ പാലിക്കുന്നു;
ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.
7എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക;
യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.
8നീ എന്റെ പ്രാണനെ മരണത്തിൽനിന്നും
എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും
എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.
9ഞാൻ ജീവനുള്ളവരുടെ ദേശത്തു
യഹോവയുടെ മുമ്പാകെ നടക്കും.
10ഞാൻ വലിയ കഷ്ടതയിൽ ആയി
എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.
11സകല മനുഷ്യരും ഭോഷ്കു പറയുന്നു
എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.
12യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും
ഞാൻ അവന് എന്തു പകരം കൊടുക്കും?
13ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14യഹോവയ്ക്കു ഞാൻ എന്റെ നേർച്ചകളെ
അവന്റെ സകല ജനവും കാൺകെ കഴിക്കും.
15തന്റെ ഭക്തന്മാരുടെ മരണം
യഹോവയ്ക്കു വിലയേറിയതാകുന്നു.
16യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു;
നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നെ;
നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
17ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും
യെരൂശലേമേ, നിന്റെ നടുവിലും
19ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകളെ
അവന്റെ സകല ജനവും കാൺകെ കഴിക്കും.
യഹോവയെ സ്തുതിപ്പിൻ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 116: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക