സംഖ്യാപുസ്തകം 32:6-12

സംഖ്യാപുസ്തകം 32:6-12 MALOVBSI

മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കേണമെന്നോ? യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്? ഒറ്റുനോക്കേണ്ടതിനു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ അവർ ഇങ്ങനെതന്നെ ചെയ്തു. അവർ എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം കണ്ട ശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യം ചെയ്തു കല്പിച്ചത്: കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണമായി പറ്റിനിന്നതുകൊണ്ട് അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണമായി പറ്റിനില്ക്കായ്കകൊണ്ടുതന്നെ.