ഉൽപത്തി 10:6-20

ഉൽപത്തി 10:6-20 MALOVBSI

ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു. ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം, കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു. മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം- ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു. കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോറായും ആദ്മായും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.

ഉൽപത്തി 10:6-20 - നുള്ള വീഡിയോ