എസ്രാ 2
2
1ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്ന് യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിത്: 2സെരുബ്ബാബേലിനോടുകൂടെ വന്നവർ:യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിത്: 3പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റി എഴുപത്തിരണ്ട്. 4ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റി എഴുപത്തിരണ്ട്. 5ആരഹിന്റെ മക്കൾ എഴുനൂറ്റി എഴുപത്തഞ്ച്. 6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തി എണ്ണൂറ്റിപന്ത്രണ്ട്. 7ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. 8സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്. 9സക്കായിയുടെ മക്കൾ എഴുനൂറ്റി അറുപത്. 10ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്. 11ബേബായിയുടെ മക്കൾ അറുനൂറ്റി ഇരുപത്തിമൂന്ന്. 12അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്. 13അദോനീക്കാമിന്റെ മക്കൾ അറുനൂറ്റി അറുപത്തിആറ്. 14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തി അമ്പത്താറ്. 15ആദീന്റെ മക്കൾ നാനൂറ്റി അമ്പത്തിനാല്. 16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റിയെട്ട്. 17ബോസായിയുടെ മക്കൾ മുന്നൂറ്റി ഇരുപത്തിമൂന്ന്. 18യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്. 19ഹാശൂമിന്റെ മക്കൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്. 20ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്. 21ബേത്ലഹേമ്യർ നൂറ്റി ഇരുപത്തിമൂന്ന്. 22നെതൊഫാത്യർ അമ്പത്താറ്. 23അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്. 24അസ്മാവെത്യർ നാല്പത്തിരണ്ട്. 25കിര്യത്ത്-യെയാരീം, കെഫീര, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്ന്. 26രാമായിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റി ഇരുപത്തിഒന്ന്. 27മിഖ്മാശ്യർ നൂറ്റിഇരുപത്തിരണ്ട്. 28ബേഥേലിലെയും ഹായിയിലെയും നിവാസികൾ ഇരുനൂറ്റി ഇരുപത്തിമൂന്ന്. 29നെബോനിവാസികൾ അമ്പത്തിരണ്ട്. 30മഗ്ബീശിന്റെ മക്കൾ നൂറ്റിഅമ്പത്താറ്. 31മറ്റേ ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്. 32ഹാരീമിന്റെ മക്കൾ മുന്നൂറ്റി ഇരുപത്. 33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റി ഇരുപത്തഞ്ച്. 34യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ച്. 35സെനായാനിവാസികൾ മൂവായിരത്തി അറുനൂറ്റി മുപ്പത്. 36പുരോഹിതന്മാരാവിത്: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്. 37ഇമ്മേരിന്റെ മക്കൾ ആയിരത്തി അമ്പത്തിരണ്ട്. 38പശ്ഹൂരിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി നാല്പത്തി ഏഴ്. 39ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്. 40ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്. 41സംഗീതക്കാർ: ആസാഫ്യർ നൂറ്റി ഇരുപത്തിയെട്ട്. 42വാതിൽക്കാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തിയൊമ്പത്. 43ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, 44കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ, 45ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ, 46ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ, ഹാനാന്റെ മക്കൾ, 47ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ, രെയായാവിന്റെ മക്കൾ, 48രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ, 49ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ, ബേസായിയുടെ മക്കൾ, 50അസ്നയുടെ മക്കൾ, മെയൂന്യർ, നെഫീസ്യർ, 51ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, 52ബസ്ലൂത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, 53ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ, 54നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ. 55ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ, ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ, 56യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, 57ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ. 58ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റി തൊണ്ണൂറ്റി രണ്ട്. 59തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നെ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല. 60ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റി അമ്പത്തിരണ്ട്. 61പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ. 62ഇവർ തങ്ങളുടെ വംശാവലി രേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. 63ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോടു കല്പിച്ചു. 64സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു. 65അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു. 66എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതയും 67നാനൂറ്റി മുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവർക്കുണ്ടായിരുന്നു. 68എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങൾ കൊടുത്തു. 69അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു. 70പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽ കാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലാ യിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എസ്രാ 2: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.