യെഹെസ്കേൽ 37:4-14

യെഹെസ്കേൽ 37:4-14 MALOVBSI

അവൻ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ! യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു. പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു. അപ്പോൾ അവൻ എന്നോടു കല്പിച്ചത്: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരുടെമേൽ ഊതുക. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു. പിന്നെ അവൻ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഈ അസ്ഥികൾ യിസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്നു, ഞങ്ങൾ തീരെ മുടിഞ്ഞിരിക്കുന്നു എന്ന് അവർ പറയുന്നു. അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും. അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാർപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവർത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാട്.

യെഹെസ്കേൽ 37:4-14 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

 ഒരു പുതിയ തുടക്കം   യെഹെസ്കേൽ 37:4-14 സത്യവേദപുസ്തകം OV Bible (BSI)

ഒരു പുതിയ തുടക്കം

4 ദിവസങ്ങളിൽ

വിശ്വാസം, പ്രത്യാശ, ദൈവത്തിൻ്റെ പരമാധികാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ ബൈബിൾ പ്ലാൻ ശോഭനമായ ഭാവിയിലേക്കുള്ള ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവും ദൈവത്തിലുള്ള അഗാധമായ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു-ഭയത്തെ മറികടക്കുക, ഒരു പുതിയ വീക്ഷണം നേടുക, ജീവിതത്തിനും മരണത്തിനും മേലുള്ള അവൻ്റെ ശക്തി തിരിച്ചറിയുക, അല്ലെങ്കിൽ പ്രയാസകരമായ സമയങ്ങളിൽ പ്രത്യാശ കണ്ടെത്തുക. ഈ ഭക്തിഗാനങ്ങൾ ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ സ്വീകരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും, നവീകരിച്ച ആത്മവിശ്വാസം, ഉദ്ദേശ്യം, അചഞ്ചലമായ വിശ്വാസം എന്നിവയോടെ ഭാവിയിലേക്ക് ചുവടുവെക്കാൻ നിങ്ങളെ പ്രാപ്തരാക്കും.