ആവർത്തനപുസ്തകം 34:1-5

ആവർത്തനപുസ്തകം 34:1-5 MALOVBSI

അനന്തരം മോശെ മോവാബുസമഭൂമിയിൽനിന്നു യെരീഹോവിനെതിരേയുള്ള നെബോപർവതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദുദേശമൊക്കെയും നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറേ കടൽവരെ യെഹൂദാദേശമൊക്കെയും തെക്കേദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു. അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതുതന്നെ; ഞാൻ അത് നിന്റെ കണ്ണിനു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്ന് യഹോവ അവനോടു കല്പിച്ചു. അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബുദേശത്തുവച്ചു മരിച്ചു.