നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായിതന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാൺമാൻ അങ്ങനെ ഇടവരും.
1 പത്രൊസ് 1 വായിക്കുക
കേൾക്കുക 1 പത്രൊസ് 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 പത്രൊസ് 1:3-7
28 ദിവസം
ബൈബിള്‍ പ്രോജെക്റ്റ് ആഗമന ധ്യാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് യേശുവിന്റെ ആഗമനം അഥവാ വരവിനെ ആഘോഷിക്കുന്നതിനായി വ്യക്തികളേയും ചെറിയ സംഘങ്ങളേയും കുടുംബങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. നാല് ആഴ്ചകളുടെ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നവരെ പ്രത്യാശ, സമാധാനം, സന്തോഷം സ്നേഹം എന്നിവയുടെ ബൈബിള്‍ പരമായ അര്‍ത്ഥത്തെ പര്യവേഷണം ചെയ്യുവാന്‍ സഹായിക്കുന്നതിനായി ആനിമേറ്റഡ് വീഡിയോകളും ലഘു സംഗ്രഹങ്ങളും നമ്മെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ