ZEFANIA മുഖവുര
മുഖവുര
ബി.സി. ഏഴാം ശതകത്തിന്റെ അന്ത്യഘട്ടത്തിൽ ജീവിച്ചിരുന്ന പ്രവാചകനാണു സെഫന്യാ. ബി.സി. 621 ൽ യോശിയാരാജാവിന്റെ മതപരിഷ്കാരങ്ങൾ നടന്നതിന്റെ തൊട്ടുമുമ്പുള്ള ദശകമായിരിക്കണം അദ്ദേഹത്തിന്റെ പ്രവചനകാലം.
യെഹൂദാനിവാസികൾ ദണ്ഡനത്തിന്റെയും വിനാശത്തിന്റെയും നാളുകൾ നേരിടുമെന്നും അന്യദൈവങ്ങളെ ആരാധിക്കുന്ന അവർ ശിക്ഷിക്കപ്പെടുമെന്നും പ്രവാചകൻ മുന്നറിയിപ്പു നല്കുന്നു. അന്യജനതകളെയും സർവേശ്വരൻ ശിക്ഷിക്കുമെന്നു സെഫന്യാ പ്രവചിച്ചു. യെരൂശലേം ശിക്ഷിക്കപ്പെടുമെങ്കിലും ആ നഗരം യഥാവസരം പുനരുദ്ധരിക്കപ്പെടുമെന്നും വിനയമുള്ളവരും നീതിനിഷ്ഠരുമായ ആളുകൾ അവിടെ വസിക്കുമെന്നും പ്രവാചകൻ പ്രസ്താവിച്ചു.
പ്രതിപാദ്യക്രമം
സർവേശ്വരന്റെ ദിവസം 1:1-2:3
അയൽരാജ്യങ്ങളുടെ നാശം 2:4-15
യെരൂശലേമിന്റെ പതനവും പുനരുദ്ധാരണവും 3:1-20
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ZEFANIA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.