ZAKARIA 4:4-10

ZAKARIA 4:4-10 MALCLBSI

എന്നോടു സംസാരിച്ച ദൂതനോട് ഞാൻ ചോദിച്ചു: “പ്രഭോ, ഇവയെല്ലാം എന്താണ്?” അതിനു ദൂതൻ പറഞ്ഞു: “ഇവ എന്തെന്ന് അറിഞ്ഞുകൂടേ?” “ഇല്ല പ്രഭോ” ഞാൻ പറഞ്ഞു. ദൂതൻ എന്നോടു പറഞ്ഞു: “സൈന്യബലത്താലോ കരബലത്താലോ അല്ല, എന്റെ ആത്മാവിനാലാണു വിജയം” എന്നു സർവശക്തനായ സർവേശ്വരൻ സെരുബ്ബാബേലിനോട് അരുളിച്ചെയ്യുന്നു. മഹാപർവതമേ, നീ ആര്? സെരുബ്ബാബേലിന്റെ മുമ്പിൽ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആർപ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്റെ അവസാനത്തെ കല്ലുവയ്‍ക്കും. സർവേശ്വരൻ വീണ്ടും എന്നോട് അരുളിച്ചെയ്തു: “സെരുബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു. അവൻ അതു പൂർത്തിയാക്കുകയും ചെയ്യും. സർവശക്തനായ സർവേശ്വരനാണ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നത് എന്ന് അപ്പോൾ നീ അറിയും.” ദേവാലയനിർമിതിയിൽ കാര്യമായ പുരോഗതികാണാതെ നിരാശരായി കഴിയുന്നവർ സെരുബ്ബാബേലിന്റെ നേതൃത്വത്തിലുള്ള നിർമാണം കണ്ട് സന്തോഷിക്കും. ഈ ഏഴെണ്ണം സർവേശ്വരന്റെ കണ്ണുകളാണ്. ഭൂമി മുഴുവൻ അവ നിരീക്ഷിക്കുന്നു.

ZAKARIA 4 വായിക്കുക