ZAKARIA 4
4
സ്വർണ വിളക്കുതണ്ട്
1എന്നോടു സംസാരിച്ച ദൈവദൂതൻ ഉറക്കത്തിൽനിന്ന് ഒരുവനെ വിളിച്ചുണർത്തുന്നതുപോലെ എന്നെ ഉണർത്തി, 2“നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “അതാ, ഒരു സ്വർണ വിളക്കുതണ്ട്; ആ തണ്ടിന്റെ മുകളിൽ ഒരു പാത്രം; അതിന്മേൽ ഏഴു വിളക്ക്; ഓരോ വിളക്കിന്റെയും മുകളിൽ ഓരോ ദളം. 3വിളക്കുതണ്ടിന്റെ വലത്തും ഇടത്തും ഓരോ ഒലിവു മരം.” 4എന്നോടു സംസാരിച്ച ദൂതനോട് ഞാൻ ചോദിച്ചു: “പ്രഭോ, ഇവയെല്ലാം എന്താണ്?” 5അതിനു ദൂതൻ പറഞ്ഞു: “ഇവ എന്തെന്ന് അറിഞ്ഞുകൂടേ?” “#4:5 ഇല്ല പ്രഭോ = ഈ ദർശനത്തിന്റെ തുടർച്ച വാക്യം 11 മുതലാണെന്നു കരുതുന്നു.ഇല്ല പ്രഭോ” ഞാൻ പറഞ്ഞു. 6ദൂതൻ എന്നോടു പറഞ്ഞു: “സൈന്യബലത്താലോ കരബലത്താലോ അല്ല, എന്റെ ആത്മാവിനാലാണു വിജയം” എന്നു സർവശക്തനായ സർവേശ്വരൻ സെരുബ്ബാബേലിനോട് അരുളിച്ചെയ്യുന്നു. 7മഹാപർവതമേ, നീ ആര്? സെരുബ്ബാബേലിന്റെ മുമ്പിൽ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആർപ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്റെ അവസാനത്തെ കല്ലുവയ്‍ക്കും. 8സർവേശ്വരൻ വീണ്ടും എന്നോട് അരുളിച്ചെയ്തു: 9“സെരുബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു. അവൻ അതു പൂർത്തിയാക്കുകയും ചെയ്യും. സർവശക്തനായ സർവേശ്വരനാണ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നത് എന്ന് അപ്പോൾ നീ അറിയും.” 10ദേവാലയനിർമിതിയിൽ കാര്യമായ പുരോഗതികാണാതെ നിരാശരായി കഴിയുന്നവർ സെരുബ്ബാബേലിന്റെ നേതൃത്വത്തിലുള്ള നിർമാണം കണ്ട് സന്തോഷിക്കും. ഈ ഏഴെണ്ണം സർവേശ്വരന്റെ കണ്ണുകളാണ്. ഭൂമി മുഴുവൻ അവ നിരീക്ഷിക്കുന്നു.
11അപ്പോൾ ഞാൻ ചോദിച്ചു: “വിളക്കുതണ്ടിന് ഇടത്തും വലത്തുമുള്ള ഒലിവുമരങ്ങൾ എന്താണ്? 12എണ്ണ ഒഴിക്കുന്ന രണ്ടു സ്വർണക്കുഴലുകൾക്കു സമീപം കാണുന്ന ഒലിവുമരത്തിന്റെ രണ്ടു കൊമ്പുകൾ എന്ത്?” 13ദൂതൻ എന്നോട്, “ഇത് എന്തെന്നു നീ അറിയുന്നില്ലേ” എന്നു ചോദിച്ചതിന് “ഇല്ല പ്രഭോ” എന്നു ഞാൻ പറഞ്ഞു. 14“സർവലോകത്തിന്റെയും സർവേശ്വരന്റെ സന്നിധിയിൽ നില്‌ക്കുന്ന രണ്ട് അഭിഷിക്തന്മാരാണ് അവർ” എന്നു ദൂതൻ മറുപടി പറഞ്ഞു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ZAKARIA 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.