RUTHI 2:15-20

RUTHI 2:15-20 MALCLBSI

കാലാ പെറുക്കാൻ അവൾ വീണ്ടും എഴുന്നേറ്റപ്പോൾ ബോവസ് ജോലിക്കാരോട് ആജ്ഞാപിച്ചു: “അവൾ കറ്റകൾക്കിടയിൽനിന്നുകൂടി പെറുക്കിക്കൊള്ളട്ടെ; അവളെ ശാസിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്. അവൾക്കു പെറുക്കാൻ കറ്റകളിൽനിന്നു കുറെ കതിരു വലിച്ചെടുത്ത് ഇട്ടേക്കണം.” ഇങ്ങനെ രൂത്ത് സന്ധ്യവരെയും വയലിൽ കാലാ പെറുക്കി. അതു മെതിച്ചപ്പോൾ ഏകദേശം ഒരു ഏഫാ ബാർലി ഉണ്ടായിരുന്നു. അതെടുത്തുകൊണ്ട് അവൾ പട്ടണത്തിൽ തിരിച്ചെത്തി നവോമിയെ കാണിച്ചു. ഭക്ഷണസമയത്ത് അധികം വന്ന മലര് അവൾ നവോമിക്ക് കൊടുത്തു. നവോമി രൂത്തിനോടു പറഞ്ഞു: “ഇന്നു നീ ആരുടെ വയലിലാണ് കാലാ പെറുക്കിയത്? ഇന്നു നിന്നോടു താൽപര്യം കാണിച്ചവനെ ദൈവം അനുഗ്രഹിക്കട്ടെ.” “ബോവസിന്റെ വയലിലായിരുന്നു കാലാ പെറുക്കിയതെന്ന്” രൂത്ത് നവോമിയെ അറിയിച്ചു. അപ്പോൾ നവോമി പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണകാട്ടുന്ന അദ്ദേഹത്തെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. നമ്മെ വീണ്ടെടുക്കാൻ കടപ്പാടുള്ള ബന്ധുക്കളിൽ ഒരാളാണ് അദ്ദേഹം.”

RUTHI 2 വായിക്കുക