കുഞ്ഞാട് ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ സ്വർഗത്തിൽ അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി. അപ്പോൾ ദൈവസന്നിധാനത്തിൽ ഏഴു മാലാഖമാർ നില്‌ക്കുന്നതു ഞാൻ കണ്ടു. ഏഴു കാഹളങ്ങൾ അവർക്കു നല്‌കപ്പെട്ടു. മറ്റൊരു മാലാഖ ധൂപാരാധനയ്‍ക്കുള്ള സ്വർണകലശവുമായി ബലിപീഠത്തിനരികിൽ വന്നു നിന്നു. സകല വിശുദ്ധന്മാരുടെയും പ്രാർഥനയ്‍ക്കുവേണ്ടി സിംഹാസനത്തിനു മുമ്പിലുള്ള ബലിപീഠത്തിൽ അർപ്പിക്കുന്നതിനായി ആ മാലാഖയ്‍ക്കു ധാരാളം സുഗന്ധദ്രവ്യം നല്‌കപ്പെട്ടു. അതിന്റെ സുരഭിലമായ ധൂപം പ്രാർഥനകളോടൊപ്പം ദൈവസന്നിധിയിലേക്കുയർന്നു. മാലാഖ ബലിപീഠത്തിലെ തീക്കനൽ ധൂപകലശത്തിൽ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും ഉച്ചത്തിലുള്ള ശബ്ദങ്ങളും മിന്നൽപ്പിണരുകളും ഭൂകമ്പവും ഉണ്ടായി. കാഹളങ്ങൾ കൈയിലേന്തിയ ഏഴു മാലാഖമാർ അവ മുഴക്കുവാൻ ഒരുങ്ങിനിന്നു.
THUPUAN 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUPUAN 8:1-6
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ