അതിനുശേഷം അതാ ഒരു വെൺമേഘം! മേഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായ ഒരുവൻ തലയിൽ പൊൻകിരീടവും കൈയിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നു. പിന്നീട് മറ്റൊരു മാലാഖ ദേവാലയത്തിൽനിന്നു പുറത്തുവന്ന് മേഘാരൂഢനായിരിക്കുന്ന ആളിനോട് ഉച്ചത്തിൽ പറഞ്ഞു: “കൊയ്ത്തിനു സമയമായിരിക്കുന്നു; നിന്റെ അരിവാളെടുത്തു കൊയ്യുക; ഭൂമി കൊയ്ത്തിനു വിളഞ്ഞു പാകമായിരിക്കുന്നു.” അപ്പോൾ മേഘത്തിന്മേൽ ഇരുന്നയാൾ അരിവാൾ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ കൊയ്ത്തു നടക്കുകയും ചെയ്തു. അനന്തരം വേറൊരു മാലാഖ സ്വർഗത്തിലെ ദേവാലയത്തിൽനിന്ന് ഇറങ്ങിവന്നു. ആ ദൂതന്റെ കൈയിലും ഉണ്ട് മൂർച്ചയുള്ള ഒരു അരിവാൾ. അഗ്നിയുടെമേൽ അധികാരമുള്ള ഒരു മാലാഖ ബലിപീഠത്തിൽനിന്നു പുറത്തുവന്ന് മൂർച്ചയുള്ള അരിവാൾ കൈയിലുള്ളവനോട്, “ഭൂമിയിലെ മുന്തിരിയുടെ ഫലങ്ങൾ പാകമായിരിക്കുന്നു. അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് കുലകൾ അറുത്തെടുക്കുക” എന്ന് ഉച്ചത്തിൽ പറഞ്ഞു. ആ മാലാഖ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞു; മുന്തിരിവള്ളിയിൽനിന്ന് കുലകൾ അറുത്തെടുത്ത് നഗരത്തിനു പുറത്തുള്ള ചക്കിൽ ഇട്ടു ഞെക്കിപ്പിഴിഞ്ഞു. ദൈവത്തിന്റെ ഉഗ്രരോഷമാകുന്ന ആ മുന്തിരിച്ചക്കിൽനിന്ന് രക്തം കുതിരയുടെ കടിഞ്ഞാണോളം ഉയരത്തിൽ മുന്നൂറു കിലോമീറ്റർ ദൂരം ഒഴുകി.
THUPUAN 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUPUAN 14:14-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ