SAM 91
91
സംരക്ഷകനായ ദൈവം
1അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവൻ,
സർവശക്തന്റെ തണലിൽ പാർക്കുന്നവൻ
2സർവേശ്വരനോടു പറയും:
“അവിടുന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്റെ ദൈവവും.”
3അവിടുന്നു നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും,
മാരകമായ മഹാമാരിയിൽനിന്നും വിടുവിക്കും.
4അവിടുത്തെ തൂവലുകൾകൊണ്ടു നിന്നെ മറയ്‍ക്കും.
അവിടുത്തെ ചിറകുകളുടെ കീഴിൽ നീ സുരക്ഷിതനായിരിക്കും.
അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും.
5രാത്രിയിലെ ഭീകരതയെയും പകൽ
പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും
6ഇരുളിൽ സഞ്ചരിക്കുന്ന മഹാമാരിയെയും
ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ.
7നിന്റെ ഇടത്തുവശത്ത് ആയിരങ്ങളും
നിന്റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും.
എന്നാൽ ഒരു അനർഥവും നിനക്കു ഭവിക്കയില്ല.
8ദുഷ്ടന്മാർക്കു ലഭിക്കുന്ന ശിക്ഷ നീ കാണും.
9നീ സർവേശ്വരനെ നിന്റെ സങ്കേതവും
അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ.
10ഒരു അനർഥവും നിനക്കു ഭവിക്കയില്ല.
ഒരു ബാധയും നിന്റെ കൂടാരത്തെ സമീപിക്കയില്ല.
11നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ
തന്റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും.
12നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കാൻ,
അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
സിംഹത്തിന്റെയും അണലിയുടെയുംമേൽ നീ ചവിട്ടും.
13സിംഹക്കുട്ടിയെയും സർപ്പത്തെയും നീ ചവിട്ടിമെതിക്കും.
14ദൈവം അരുളിച്ചെയ്യുന്നു:
“അവൻ സ്നേഹപൂർവം എന്നോടു പറ്റിച്ചേർന്നിരിക്കയാൽ, ഞാൻ അവനെ രക്ഷിക്കും.
അവൻ എന്നെ അറിയുന്നതുകൊണ്ടു ഞാൻ അവനെ സംരക്ഷിക്കും.
15എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ അവന് ഉത്തരമരുളും,
കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും.
ഞാൻ അവനെ വിടുവിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും.
16ദീർഘായുസ്സു നല്‌കി ഞാൻ അവനെ സംതൃപ്തനാക്കും.
അവന്റെ രക്ഷകൻ ഞാനാണെന്ന് അവനെ ബോധ്യപ്പെടുത്തും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 91: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.