ദൈവമേ, ആദിമുതലേ അവിടുന്നു ഞങ്ങളുടെ രാജാവല്ലോ, ഭൂമിയിൽ രക്ഷ പ്രദാനം ചെയ്യുന്നത് അവിടുന്നാണ്. സ്വന്തം ശക്തിയാൽ അവിടുന്ന് സമുദ്രത്തെ വിഭജിച്ചു, കടലിലെ ഭീകരജന്തുക്കളുടെ തലകൾ അവിടുന്നു തകർത്തു. ലിവ്യാഥാന്റെ തലകൾ അവിടുന്നു തകർത്തു. അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നല്‌കി. അവിടുന്നു നീരുറവുകളും നീർച്ചാലുകളും തുറന്നുവിട്ടു. ഒരിക്കലും വറ്റാത്ത നദികൾ അവിടുന്നു വറ്റിച്ചു. അവിടുന്നു രാവും പകലും സൃഷ്‍ടിച്ചു, അവിടുന്നു ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചു. അവിടുന്നാണ് ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചത്. വേനൽക്കാലവും ശീതകാലവും സൃഷ്‍ടിച്ചതും അവിടുന്നാണ്. സർവേശ്വരാ, ശത്രുക്കൾ അങ്ങയെ നിന്ദിക്കുന്നതും മൂഢജനം അങ്ങയെ അധിക്ഷേപിക്കുന്നതും ഓർക്കണമേ. അങ്ങയുടെ പ്രാവിനെ ദുഷ്ടമൃഗങ്ങൾക്കു വിട്ടുകൊടുക്കരുതേ, ഈ എളിയവരെ എന്നേക്കും മറന്നുകളയരുതേ. അവിടുന്നു ഞങ്ങളോടു ചെയ്ത ഉടമ്പടി ഓർക്കണമേ; ദേശത്തെ ഇരുണ്ടയിടങ്ങളിൽ അക്രമം കുടിപാർക്കുന്നു. പീഡിതർ ലജ്ജിതരാകാൻ ഇടയാകരുതേ. ദരിദ്രരും എളിയവരും അവിടുത്തെ സ്തുതിക്കട്ടെ. ദൈവമേ, എഴുന്നേറ്റ് അങ്ങേക്കുവേണ്ടി വാദിക്കണമേ, മൂഢജനം എപ്പോഴും അങ്ങയെ നിന്ദിക്കുന്നത് ഓർക്കണമേ. അങ്ങയുടെ ശത്രുക്കളുടെ ആരവം ശ്രദ്ധിക്കണമേ, അങ്ങയുടെ വൈരികളുടെ ഇടവിടാതെയുള്ള അട്ടഹാസം ഓർക്കണമേ.
SAM 74 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 74:12-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ