അതിക്രമങ്ങൾ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവൻ അനുഗൃഹീതൻ. സർവേശ്വരന്റെ ദൃഷ്‍ടിയിൽ നിർദോഷിയായവൻ എത്ര ധന്യൻ. ഹൃദയത്തിൽ കാപട്യമില്ലാത്തവൻ എത്ര ഭാഗ്യവാൻ. പാപം ഏറ്റുപറയാതിരുന്നപ്പോൾ, ഞാൻ ദിവസം മുഴുവൻ കരഞ്ഞു കരഞ്ഞു തളർന്നു. രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു; വേനൽച്ചൂടിലെന്നപോലെ എന്റെ ശക്തി വറ്റിപ്പോയി. ഞാൻ എന്റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്റെ അതിക്രമങ്ങൾ ഞാൻ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങൾ ഞാൻ സർവേശ്വരനോട് ഏറ്റുപറയുമെന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് എന്റെ പാപം ക്ഷമിച്ചു. അതുകൊണ്ടു ഭക്തന്മാർ അവിടുത്തോടു പ്രാർഥിക്കട്ടെ. കഷ്ടതകൾ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല. അവിടുന്നാണ് എന്റെ ഒളിസങ്കേതം; കഷ്ടതയിൽനിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു.
SAM 32 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 32:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ