SAM 30:8-12

SAM 30:8-12 MALCLBSI

സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിച്ചു; അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു. ഞാൻ മരണഗർത്തത്തിൽ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം? മണ്ണിൽ മറഞ്ഞ മൃതന്മാർ അങ്ങയെ സ്തുതിക്കുമോ? അവിടുത്തെ വിശ്വസ്തതയെ അവർ പ്രഘോഷിക്കുമോ? സർവേശ്വരാ, എന്റെ യാചന കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; അവിടുന്ന് എനിക്ക് തുണയായിരിക്കണമേ. എന്റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീർത്തു; എന്റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു. അതുകൊണ്ടു ഞാൻ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും. എന്റെ ദൈവമായ സർവേശ്വരാ, ഞാൻ എന്നും അങ്ങേക്കു സ്തോത്രം അർപ്പിക്കും.

SAM 30 വായിക്കുക