SAM 30:1-5

SAM 30:1-5 MALCLBSI

സർവേശ്വരാ, ഞാൻ അങ്ങയെ പ്രകീർത്തിക്കും; അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ; ശത്രു എന്നെ നിന്ദിക്കാൻ അവിടുന്ന് ഇടയാക്കിയില്ല. എന്റെ ദൈവമായ സർവേശ്വരാ, ഞാൻ സഹായത്തിനായി നിലവിളിച്ചു; അവിടുന്ന് എനിക്കു സൗഖ്യം നല്‌കി. അവിടുന്നെന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു. മരണഗർത്തത്തിൽ പതിക്കുന്നവരുടെ ഇടയിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. ഭക്തജനങ്ങളേ, സർവേശ്വരനു സ്തുതിഗീതം പാടുക; അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുക. അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം; അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്; രാത്രി മുഴുവൻ കരയേണ്ടിവന്നേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു.

SAM 30 വായിക്കുക