എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങെന്നെ കൈവിട്ടതെന്ത്? എന്നെ സഹായിക്കാതെയും എന്റെ രോദനം കേൾക്കാതെയും അങ്ങ് മാറി നില്‌ക്കുന്നതെന്ത്? എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിക്കുന്നു; അങ്ങ് ഉത്തരമരുളുന്നില്ല; രാത്രിയിലും ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. ഇസ്രായേലിന്റെ സ്തുതികളുടെ സിംഹാസനത്തിൽ ഇരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാകുന്നു. ഞങ്ങളുടെ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; അവർ അവിടുത്തെ ആശ്രയിക്കുകയും; അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. അവർ അങ്ങയോടു നിലവിളിച്ചു, അവിടുന്ന് അവരെ രക്ഷിച്ചു. അവർ അങ്ങയിൽ ആശ്രയിച്ചു, അവർ നിരാശരായില്ല.
SAM 22 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 22:1-5
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ