SAM 17:6-12

SAM 17:6-12 MALCLBSI

ദൈവമേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടുന്ന് എനിക്കുത്തരമരുളുമല്ലോ, അവിടുന്ന് എങ്കലേക്കു തിരിഞ്ഞ് എന്റെ അപേക്ഷ കേൾക്കണമേ. അങ്ങയിൽ അഭയം പ്രാപിക്കുന്നവരെ വലങ്കൈ നീട്ടി, ശത്രുക്കളിൽനിന്നു രക്ഷിക്കുന്ന നാഥാ, അവിടുത്തെ മഹത്തായ സ്നേഹം കാട്ടിയാലും. കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ, അവിടുത്തെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊളളണമേ. എന്നെ നശിപ്പിക്കുന്ന ദുഷ്ടരിൽനിന്നും എന്നെ വലയം ചെയ്യുന്ന കൊടിയ ശത്രുക്കളിൽനിന്നും എന്നെ രക്ഷിക്കണമേ. അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല, അവരുടെ അധരങ്ങൾ വമ്പു പറയുന്നു, അവർ എന്റെ കാലടികൾ പിന്തുടർന്ന് എന്നെ വളയുന്നു; അവർ എന്നെ നിലംപരിചാക്കാൻ തക്കംനോക്കുന്നു. കടിച്ചുകീറാൻ വെമ്പൽകൊള്ളുന്ന സിംഹത്തെപ്പോലെയാണവർ. ആക്രമിക്കാൻ മറവിടങ്ങളിൽ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെ തന്നെ.

SAM 17 വായിക്കുക