SAM 122
122
യെരൂശലേമിനുവേണ്ടിയുള്ള പ്രാർഥന
ദാവീദിന്റെ ഒരു ആരോഹണഗീതം
1സർവേശ്വരന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്നു
അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
2യെരൂശലേമേ, ഞങ്ങൾ ഇതാ നിന്റെ കവാടങ്ങൾക്കുള്ളിൽ വന്നിരിക്കുന്നു.
3ഉറപ്പായി പണിതിണക്കിയ നഗരമാണു യെരൂശലേം,
4അവിടേക്കു ഗോത്രങ്ങൾ വരുന്നു;
സർവേശ്വരനെ ആരാധിക്കുന്ന ഗോത്രങ്ങൾ തന്നെ.
ഇസ്രായേലിനോടു കല്പിച്ച പ്രകാരം
സർവേശ്വരനു സ്തോത്രം അർപ്പിക്കാൻ അവർ വരുന്നു.
5അവിടെ ന്യായാസനങ്ങൾ-ദാവീദുവംശജരായ രാജാക്കന്മാരുടെ സിംഹാസനങ്ങൾ- സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
6യെരൂശലേമിന്റെ സമാധാനത്തിനുവേണ്ടി പ്രാർഥിക്കുവിൻ.
“നിന്നെ സ്നേഹിക്കുന്നവർക്ക് ഐശ്വര്യമുണ്ടാകട്ടെ.
7നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും
നിന്റെ ഗോപുരങ്ങളിൽ സുരക്ഷിതത്വവും ഉണ്ടായിരിക്കട്ടെ.”
8എന്റെ സഹോദരന്മാരോടും സുഹൃത്തുക്കളോടുമുള്ള സ്നേഹംകൊണ്ട് ഞാൻ ആശംസിക്കുന്നു.
“നിനക്കു സമാധാനം ഉണ്ടായിരിക്കട്ടെ!”
9നമ്മുടെ ദൈവമായ സർവേശ്വരന്റെ ആലയത്തോടുള്ള സ്നേഹംകൊണ്ട്,
ഞാൻ നിനക്കു നന്മ നേരും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 122: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.