SAM 112

112
ദൈവഭക്തന്റെ സന്തോഷം
1സർവേശ്വരനെ സ്തുതിക്കുവിൻ.
സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകൾ സന്തോഷത്തോടെ
അനുസരിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ.
2അവന്റെ സന്തതി ഭൂമിയിൽ പ്രബലരാകും.
നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3അവന്റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂർണവും ആയിരിക്കും.
അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കും.
4പരമാർഥഹൃദയമുള്ളവന് അന്ധകാരത്തിൽ പ്രകാശം ഉദിക്കും.
സർവേശ്വരൻ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു.
5ഔദാര്യപൂർവം വായ്പ കൊടുക്കുകയും
നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ ഭവിക്കും.
6നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല.
അവൻ വിസ്മരിക്കപ്പെടുകയില്ല.
7ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല;
അവന്റെ ഹൃദയം സർവേശ്വരനിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
8അവൻ അചഞ്ചലനായിരിക്കും; ഭയപ്പെടുകയില്ല.
അവൻ തന്റെ ശത്രുക്കളുടെ പരാജയം കാണും.
9അവൻ ദരിദ്രർക്ക് ഉദാരമായി കൊടുക്കുന്നു.
അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്‌ക്കുന്നു.
അവന്റെ ശക്തിയും ബഹുമാനവും വർധിക്കും.
10ദുഷ്ടൻ അതു കണ്ടു കോപിക്കുന്നു;
അവൻ പല്ലു കടിക്കുന്നു; അവന്റെ ഉള്ളുരുകുന്നു.
ദുഷ്ടന്റെ ആശകൾ നിഷ്ഫലമാകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 112: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക